വയനാട് കബനി തീരത്ത് ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്

By Trainee Reporter, Malabar News
Eco Tourism Project at Wayanad Kabani Coast

വയനാട്: ജില്ലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്. വയനാട് കൊളവള്ളിയിലെ കബനി തീരത്തുള്ള 40 ഏക്കർ സ്‌ഥലത്താണ്‌ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കേരള-കർണാടക അതിർത്തിയിലെ ടൂറിസം പദ്ധതി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിൽ വനംവകുപ്പിന്റെ 40 ഏക്കറോളം സ്‌ഥലമുണ്ട്. കൊളവള്ളി പാടശേഖരത്തിന് അടുത്താണിത്. ഇവിടെ ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഈ സ്‌ഥലത്ത്‌ തടാകം നിർമിക്കാനാണ് പദ്ധതി. സന്ദർശകർക്കായി ബോട്ടിങ്ങാണ് ലക്ഷ്യമിടുന്നത്. കുട്ടികൾക്കായി പാർക്കും നിർമിക്കും.

പദ്ധതി നടത്തിപ്പിന് വനം വികസന സമിതി രൂപീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. പ്രകൃതി രമണീയമായ കൊളവള്ളിയിലെ ഇക്കോ ടൂറിസം പദ്ധതി സഞ്ചാരികളെ വൻതോതിൽ ആകർഷിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.

Most Read: പാഠ്യ പദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം ഉൾപ്പെടുത്താൻ തീരുമാനിച്ച് റൊമാനിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE