മുന്നോക്ക സമുദായ പട്ടിക; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസയച്ച് എന്‍എസ്എസ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്ത സർക്കാർ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച്‌ എന്‍എസ്‌എസ്. ഹൈക്കോടതി ഉത്തരവുപ്രകാരം 2021 ഏപ്രില്‍ 23നകം സര്‍ക്കാര്‍ മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്. എന്നാല്‍ പട്ടിക ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാൽ ചീഫ് സെക്രട്ടറിക്കെതിരെയാണ് എന്‍എസ്‌എസ് കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുന്നോക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്തതു വഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന 10 ശതമാനം സംവരണം നഷ്‌ടമാകുന്നുവെന്ന് നോട്ടീസിൽ പറയുന്നു. അതിനാല്‍ ഉടനടി പട്ടിക പ്രസിദ്ധീകരിക്കണമെന്നും വീഴ്‌ച ഉണ്ടായാല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ വ്യക്‌തിപരമായി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നല്‍കിയ കോടതിയലക്ഷ്യ നോട്ടീസില്‍ പറയുന്നു.

Also Read: മലയാളികളുടെ ‘ആനവണ്ടി’; കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഇനി കേരളത്തിന് സ്വന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE