മിര്‍സാപുര്‍: ഉത്തര്‍പ്രദേശില്‍ വ്യാജ മദ്യം കഴിച്ച് നാലു പേര്‍ മരിച്ചു. മിര്‍സാപുര്‍ ജില്ലയിലെ നേവാധിയഘട്ട് ഗ്രാമത്തില്‍ ആയിരുന്നു സംഭവം.
ശനിയാഴ്‌ച രണ്ടു പേരും ഞായറാഴ്‌ച രണ്ടു പേരുമാണു മരിച്ചത്. വ്യാജമദ്യം നിര്‍മിച്ച കാശി എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് പിന്നാലെ ഗ്രാമത്തില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Read Also: പാർട്ടി തീരുമാനിച്ചാൽ വീണ്ടും മൽസരിക്കും; കെഎം ഷാജി