രാജസ്‌ഥാനിൽ പുതുതായി 4 മെഡിക്കൽ കോളേജുകൾ; ശിലാസ്‌ഥാപനം നടത്തി പ്രധാനമന്ത്രി

By Team Member, Malabar News
Prime Minister
Ajwa Travels

ന്യൂഡെൽഹി: രാജസ്‌ഥാനിൽ 4 മെഡിക്കൽ കോളേജുകളുടെ ശിലാസ്‌ഥാപനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. രാജസ്‌ഥാനിലെ ബൻസ്വര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളജുകൾ നിർമിക്കുന്നത്.

വീഡിയോ കോൺഫറൻസിലൂടെ അദ്ദേഹം ചടങ്ങിൽ സംസാരിക്കുമ്പോൾ രാജ്യത്തെ ആരോഗ്യ മേഖലയിൽ ഉണ്ടായ വളർച്ചയെ പ്രശംസിക്കുകയും ചെയ്‌തു. കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയെ ധാരാളം പാഠങ്ങൾ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ രാജ്യത്തെ ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരാനുള്ള ദേശീയ ആരോഗ്യ നയ രൂപീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: കുഞ്ഞുങ്ങൾക്കായി പുതിയ വാക്‌സിനേഷൻ; ഒക്‌ടോബറിൽ തുടക്കമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE