ഭിന്നശേഷി ശാക്‌തീകരണം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

By Desk Reporter, Malabar News
Khaleel Al Bukhari_ Pinarayi viayan
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിയോട് ഒപ്പം. സമീപം മന്ത്രി കെടി ജലീൽ, സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ
Ajwa Travels

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഭിന്നശേഷി ശാക്‌തീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോഴാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിയെ കണ്ടത്.

ഭിന്നശേഷി മേഖലകളില്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുണ്ട്. നിര്‍മിത ബുദ്ധി, ഡാറ്റാ സയന്‍സ്, റോബോട്ടിക് ടെക്‌നോളജി, ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ആക്‌സസിബിലിറ്റി ലാബുകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കുള്ള പിന്തുണയും കൂടികാഴ്‌ചയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര പദ്ധതികള്‍ ആവശ്യമുണ്ടെന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ക്രിയാത്‌മകമായി ഇടപെടുന്ന സര്‍ക്കാര്‍ പ്രസ്‌തുത പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രത്യാശിക്കുന്നതായും ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടശേഷം ഇറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. നിര്‍ദേശങ്ങള്‍ പഠിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പുരോഗതിക്കാവശ്യമായ വിവിധ നിര്‍ദേശങ്ങളും ഇദ്ദേഹം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Most Read: കോവിഷീൽഡ്; അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി; തൃപ്‌തികരമെന്ന് വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE