വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി ജില്ലാ പഞ്ചായത്ത്

By News Desk, Malabar News
MalabarNews_Kidney_Transplant
Ajwa Travels

പാലക്കാട്: ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത്. ഇതിനായി ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

വൃക്ക മാറ്റിവെച്ചവര്‍ക്കായി ഉള്ള മരുന്ന് വിതര ഉദ്ഘാടനത്തിന്റെ ആദ്യ ഘട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു. പ്രതിമാസം 7500 മുതല്‍ 10,000 രൂപ വരെ മരുന്നിന് ചെലവാക്കേണ്ടി വരുന്ന സാഹചര്യം സാധാരണക്കാര്‍ക്ക് താങ്ങാനാകില്ലെന്നും അവര്‍ക്ക് ആശ്വസമേകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തുടക്കത്തില്‍ വൃക്ക മാറ്റിവെക്കപ്പെട്ടവരുടെ സംഘടനയായ ‘ഓര്‍മ’യിലൂടെ കണ്ടെത്തിയ 247 പേര്‍ക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. സഹായം ലഭിക്കാത്തവരെ കണ്ടെത്തി ആനുകൂല്യം ലഭ്യമാക്കുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ വിഭാഗവുമായി ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE