ശുഭയാത്ര പദ്ധതി; സൗജന്യ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യും

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക് വീല്‍ചെയര്‍ സംസ്‌ഥാനതല വിതരണത്തിന്റെ ഉൽഘാടനം ഫെബ്രുവരി 26ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹസന്‍ മരക്കാര്‍ ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. വികെ പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ചലന പരിമിതിയുള്ള 2.63 ലക്ഷം ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന മുച്ചക്ര വാഹനം, മാനുവല്‍ വീല്‍ചെയര്‍, മറ്റ് ഇതര ചലന സഹായ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്ന ശുഭയാത്ര പദ്ധതിയുടെ മറ്റൊരു ഘടകമാണ് ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണ പദ്ധതിയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരെണ്ണത്തിന് 1.16 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്‌ട്രോണിക് വീല്‍ചെയറുകളാണ് ഓരോരുത്തര്‍ക്കും വിതരണം ചെയ്യുന്നത്.

വികലാംഗക്ഷേമ കോര്‍പറേഷന്‍ മുഖേന 125 ആളുകള്‍ക്കും സാമൂഹ്യനീതി വകുപ്പ് ഡയറക്‌ടറേറ്റ് മുഖേന 65 ആളുകള്‍ക്കും ഉള്‍പ്പെടെ ആകെ 190 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ നല്‍കുന്നത്. ആകെ ലഭിച്ച 3200 ഓളം അപേക്ഷകളില്‍ നിന്നും അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കി വീടുകള്‍ സന്ദര്‍ശിച്ച് ഓഡിറ്റ് നടത്തിയാണ് ആദ്യഘട്ട ഗുണഭോക്‌താക്കളെ തിരഞ്ഞെടുത്തത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റുള്ള ജില്ലകളില്‍ വിതരണം നടത്തുന്നതാണ്. ചലന പരിമിതിയുള്ള ആളുകളുടെ മേഖലയില്‍ ഇത്രയധികം ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ നല്‍കുന്നത് ഈ മേഖലയിലെ വലിയൊരു മുന്നേറ്റം തന്നെയാണ്. സാമ്പത്തിക സ്‌ഥിതി കണക്കിലെടുത്ത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീല്‍ചെയര്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: ഉദ്യോഗാർഥി സമരം; വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE