ആകർഷകമായ ഓഫറുകളോടൊപ്പം സൗജന്യ സിം കാർഡ്; പുതിയ ഡീലുമായി ബിഎസ്എൻഎൽ

By News Desk, Malabar News
BSNL-4G-service
Representational; Image
Ajwa Travels

ന്യൂഡെൽഹി: കമ്പനിയുടെ ഗുണനിലവാരം ഉയർത്തുന്നതിനും ജനശ്രദ്ധ ആകർഷിക്കുന്നതിനും ഉപയോക്‌താക്കൾക്ക് സൗജന്യ സിം കാർഡ് ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. 20 രൂപയാണ് സൗജന്യ സിം കാർഡിന് കമ്പനി ഈടാക്കുക. പ്രമോഷണൽ ഓഫർ എന്ന നിലയിൽ ഉപയോക്‌താവ്‌ കുറഞ്ഞത് 100 രൂപക്ക് റീചാർജ് (എഫ്ആർസി) നടത്തുകയാണെങ്കിൽ ഇത് സൗജന്യമാകും.

ബിഎസ്എൻഎൽ സൗജന്യ സിം കാർഡ് പരിമിത കാലത്തേക്കാണ് ആക്റ്റിവേറ്റ് ആകുന്നത്. 2020 നവംബർ 14 മുതൽ 2020 നവംബർ 28 വരെയാണ് ഇതിന്റെ കാലാവധി. പ്രമോഷണൽ ഓഫറിന് 15 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. സൗജന്യ സിം കാർഡിന്റെ കാലാവധി അവസാനിച്ച് കഴിഞ്ഞാൽ പുതിയ സിമ്മിനായി ഉപയോക്‌താക്കൾ വീണ്ടും 20 രൂപ നൽകേണ്ടി വരും. കമ്പനി പ്രവർത്തിക്കുന്ന എല്ലാ ടെലികോം പ്രവർത്തനങ്ങളിലും ബിഎസ്എൻഎൽ സൗജന്യ സിം കാർഡ് ഓഫർ വാലിഡാണ്.

Also Read: അർണബിന്റെ ജാമ്യം; നീതിയുടെ കാരുണ്യം അർഹിക്കുന്നവരുടെ ലിസ്‌റ്റുമായി പ്രശാന്ത് ഭൂഷൺ

ഓഫർ ലഭിക്കുന്നതിനായി ഉപഭോക്‌താകൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ റീട്ടെയ്ൽ ഷോപ്പ് സന്ദർശിക്കാം. അവിടെ, സിം കാർഡിനൊപ്പം കണക്ഷൻ നേടാനും ഓഫറിന്റെ ഭാഗമായി നിർബന്ധമായ 100 രൂപയുടെ എഫ്ആർസി പൂർത്തിയാക്കാനും സാധിക്കും. കണക്ഷൻ തിരഞ്ഞെടുക്കുന്ന സമയത്ത് ബിഎസ്എൻഎലിന് വിവിധ എഫ്ആർസി പ്‌ളാനുകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE