ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തും. ഫേസ്ബുക്കിലൂടെ കമ്പനി തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒക്ടോബർ മുപ്പതിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വറുകള്‍ മുഴുവനായും പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചത്.
ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെൻസെന്റ് ഗെയിംസ് എന്ന കമ്പനിയാണ് പബ്ജിയുടെ ഉടമസ്ഥർ. ഇതോടെ നിലവില്‍ പ്ളേസ്റ്റോറിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വെച്ച് ഉപയോഗിക്കുന്ന ആളുകള്‍ക്കും ആപ്പ് ലഭ്യമല്ലാതാവും.
സെപ്റ്റംബറില്‍ തന്നെ പബ്ജി രാജ്യത്ത് നിരോധിച്ചിരുന്നു എങ്കിലും സര്‍വറുകള്‍ പിന് വാങ്ങാത്തതിനാല്‍ ആപ്പ് ലഭ്യമായിരുന്നു. എന്നാല്‍ പ്ളേസ്റ്റോറിൽ നിന്ന് ഇത് നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു.
110 ആപ്പുകള്‍ക്ക് ഒപ്പം സെപ്റ്റംബര്‍ 2-നാണ് പബ്ജിയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ചൈനയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായ ശേഷമായിരുന്നു നിരോധനം. ജനപ്രിയ ആപ്പായ ടിക്ടോക്കും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
Read Also: വാങ്ങിക്കാന്‍ ആരുമെത്തിയില്ല; എയര്‍ ഇന്ത്യ വില്‍പ്പനാ മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍