ഇന്ധന വിലവർധന; ‘മഷിക്കുപ്പി’യെ സമരായുധമാക്കി എസ്‌എസ്‌എഫ്

By Desk Reporter, Malabar News
Fuel price hike; SSF with 'ink bottle protest'
മഷിക്കുപ്പികളിലേക്ക് ഇന്ധനം നിറച്ചുവാങ്ങുന്ന എസ്‌എസ്‌എഫ് പ്രവർത്തകർ

മലപ്പുറം: രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ സംസ്‌ഥാന വ്യാപകമായി എസ്‌എസ്‌എഫ് വേറിട്ട സമരം നയിച്ചു. രാജ്യത്ത് തന്നെ ആദ്യമെന്ന് കരുതുന്നമഷിക്കുപ്പി സമരമുറയിൽ ക്യൂ നിന്ന്, മഷിക്കുപ്പികളിലേക്ക് ഇന്ധനം നിറച്ചുവാങ്ങിയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനയായ സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) പ്രതിഷേധം സംഘടിപ്പിച്ചത്.

മഹാമാരികളും സാമ്പത്തിക തകർച്ചയും മൂലം ജനജീവിതം ദുസ്സഹമായ ഈ ഘട്ടത്തിലും യാതൊരു മനുഷ്യത്വപരമായ നീതീകരണവും ഇല്ലാതെ ഉയർത്തികൊണ്ടിരിക്കുന്ന ഇന്ധനവില പിടിച്ചുകെട്ടാൻ കഴിയാത്തത് ഭരണകൂട പരാജയമാണ്. അധികാരത്തിലെത്തിയാൽ ഇന്ധനവില പകുതിയാക്കുമെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചവർ തന്നെ കഴിഞ്ഞ 6 വർഷമായി ഇന്ധനവില കുത്തനെ കൂട്ടുന്നത് ക്രൂരവും നിന്ദ്യവുമാണ്‘ –പ്രതിഷേധക്കാർ പറഞ്ഞു.

ഇന്ധന വിലവർധന രാജ്യത്തെകൂടുതൽ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന പാശ്‌ചാത്തലത്തിൽ അധികാരികളുടെ കണ്ണ് തുറപ്പിക്കാനുള്ള പ്രതിഷേധ തുടക്കമാണ് ഇന്നത്തെ വേറിട്ട സമരം. ഇന്ധനവില പിടിച്ചുകെട്ടാൻ കേന്ദ്രം ഇടപെടുകയും പരിഹാരം കാണുകയും വേണം; സമരനേതാക്കൾ വ്യക്‌തമാക്കി. സംസ്‌ഥാനത്തിന്റെ വിവധ കേന്ദ്രങ്ങളിൽ അതാത് ജില്ലാ, ഡിവിഷൻ, സെക്‌ടർ ഭാരവാഹികൾ സമരത്തിന് നേതൃത്വം നൽകി.

Most Read: വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE