പതിവ് തെറ്റിച്ചില്ല; ഇന്ധന വില ഇന്നും വർധിച്ചു

By Syndicated , Malabar News
fuel-price-hikes-again
Ajwa Travels

കൊച്ചി: പതിവ് തെറ്റിക്കാതെ രാജ്യത്ത് ഇന്നും ഇന്ധന വില വർധന. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ ഇന്ന് കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുയുമായി. ഇന്നലെയിത് യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു.

ന്യൂഡെൽഹിയിൽ പെട്രോൾ വില 102.64 രൂപയും മുംബൈയിൽ 108.67 രൂപയുമാണ്. ഡീസലിന് ഡെൽഹിയിൽ 91.07 രൂപയാണ്. മുംബൈയിൽ 98.80 രൂപക്കാണ് ഡീസൽ ലഭിക്കുക. രാജ്യത്ത് പെട്രോൾ വില നേരത്തെ തന്നെ മിക്കയിടങ്ങളിലും നൂറ് കടന്നിരുന്നെങ്കിലും ഡീസൽ വില ഇപ്പോഴാണ് നൂറ് കടക്കുന്നത്. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡീസൽ വില നിലവിൽ നൂറ് കടന്നിരിക്കുന്നത്.

Read also: അപകടസമയം മകൻ കാറിൽ ഉണ്ടായിരുന്നില്ല; പുതിയ വാദവുമായി അജയ് മിശ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE