വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയുമായി ഗണപത് സ്‌കൂള്‍

By Team Member, Malabar News
Malabarnews_solar panal
Representational image
Ajwa Travels

കോഴിക്കോട് : വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ട് കോഴിക്കോട് ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. 10 ലക്ഷം രൂപ ചിലവിട്ടാണ് നഗരസഭ പദ്ധതിയിലൂടെ ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.

ശരാശരി 75 യൂണിറ്റ് വൈദ്യുതിയാണ് സ്‌കൂളില്‍ ദിവസേന ഉപയോഗിക്കുന്നത്. സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചതിലൂടെ ദിവസം 80 യൂണിറ്റില്‍ അധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. 20 കിലോവാട്ട് ശേഷിയുള്ള 60 പാനലുകളാണ് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂള്‍ ആവശ്യങ്ങള്‍ കഴിഞ്ഞു ബാക്കി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ക്ക് കൈമാറാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. ഇതിനായുള്ള ധാരണാപത്രം കെഎസ്ഇബി യുമായി ഉടന്‍ തയ്യാറാക്കും.

കോവിഡ് പ്രതിസന്ധി മൂലം സ്‌കൂള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ക്ക് കൈമാറാനാണ് തീരുമാനം. സ്‌കൂളുകള്‍ വീണ്ടും ആരംഭിക്കുന്നതോടെ എല്ലാ ക്ലാസ് മുറികളിലേക്കും ഓഫീസുകളിലേക്കും വൈദ്യുതിയുടെ മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ഈ സൗരോര്‍ജ പദ്ധതിയിലൂടെ ഗുണം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE