ജയസൂര്യ-മഞ്‌ജു ചിത്രം ‘മേരി ആവാസ് സുനോ’യിൽ ഗൗതമി നായരും

By Staff Reporter, Malabar News
gauthami-nair
ഗൗതമി നായര്‍
Ajwa Travels

ദുല്‍ഖറിനും സണ്ണി വെയിനുമൊപ്പം ‘സെക്കന്‍ഡ് ഷോ’യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഗൗതമി നായര്‍ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പ്രജേഷ് സെൻ ചിത്രം ‘മേരി ആവാസ് സുനോ’യിലൂടെ ആണ് ഗൗതമിയുടെ തിരിച്ചുവരവ്.

2012ല്‍ ആയിരുന്നു ‘സെക്കന്‍ഡ് ഷോ’യുടെ റിലീസ്. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച താരം പിന്നീട് ലാല്‍ജോസ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്റെ ‘ഡൈമന്‍ഡ് നെക്‌ലസി’ലും അഭിനയിച്ചു. തുടര്‍ന്ന് സൈക്കോളജിയിലെ തുടര്‍ പഠനത്തിനായി ഗൗതമി സിനിമയില്‍ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിർമിക്കുന്ന മേരി ആവാസ് സുനോ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം, മുംബൈ, കശ്‌മീര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിൽ ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും അഭിനയിക്കുന്നു.

‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ കൂടിയാണ് ‘മേരി ആവാസ് സുനോ’. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിജിത് ബാലയാണ്. ബികെ ഹരി നാരായണന്റെ വരികൾക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പ്രോജക്‌ട് ഡിസൈന്‍- ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പനംകോട്, ആര്‍ട്ട്- ത്യാഗു തവന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കിരണ്‍ രാജ്, കോസ്‌റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്‌റ്റില്‍സ്- ലിബിസണ്‍ ഗോപി, പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്‌.

Read Also: ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE