ജനറലിന് വിട നൽകി രാജ്യം; റാവത്തിനും ഭാര്യയ്‌ക്കും ഒരു ചിതയിൽ അന്ത്യവിശ്രമം

By News Desk, Malabar News
general bipin rawat funeral
Ajwa Travels

ന്യൂഡെൽഹി: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ വിട. ജനറൽ റാവത്തിനെയും ഭാര്യ മധുലികയെയും ഒരു ചിതയിൽ സംസ്‌കരിച്ചു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. ഡെൽഹി ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ 17 ഗൺ സല്യൂട്ടോടെയാണ് സംസ്‌കാരം നടന്നത്.

വിലാപയാത്രയിൽ ആദരമർപ്പിച്ച് ആയിരങ്ങളാണ് എത്തിയത്. കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘അമര്‍ രഹേ’ വിളികളുമായി വന്‍ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിച്ചത്.

റാവത്ത് തന്റെ കര്‍മമണ്ഡലത്തില്‍ ഏറിയ പങ്കും ചെലവഴിച്ച സ്‌ഥലമാണ് ഡെൽഹി. തെരുവീഥികളിലൂടെ സൈനിക മേധാവിയുടെ ചേതനയറ്റ ശരീരം കടന്നുപോകുന്നത് താങ്ങാനാകാതെ പലരും വിങ്ങിപ്പൊട്ടി. ത്രിവര്‍ണ പതാക വീശിയുള്ള ‘ജയ് ഹിന്ദ്,’ ‘അമര്‍ രഹേ’ വിളികളാല്‍ മുഖരിതമായിരുന്നു വഴികള്‍. വാഹനത്തിനൊപ്പം ആള്‍ക്കൂട്ടം ഓടുകയായിരുന്നു.

ഇന്ന് രാവിലെ മുതലാണ് ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചക്ക് ഒരു മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ആളുകളുടെ തിരക്ക് കാരണം നീണ്ടുപോവുകയായിരുന്നു.

പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് അടക്കമുള്ള കേന്ദ്രമന്ത്രിമാർ, മൂന്ന് സേനാതലവൻമാർ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, നാല് അയൽരാജ്യങ്ങളിൽ നിന്നുള്ള സേനാതലവൻമാർ എന്നിവർ സംസ്‌കാര ചടങ്ങുകളിൽ നേരിട്ട് പങ്കാളികളായി.

ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ M17V5 ഹെലികോപ്‌ടർ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിങ്‌ടണിലേക്ക് പോകവേയായിരുന്നു അപകടം. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫിസറും സൂലൂരിലെ ഫ്‌ളൈറ്റ് എഞ്ചിനീയറുമായ തൃശൂർ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫിസർ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Also Read: ഹെലികോപ്‌ടർ അപകടം: അഭ്യൂഹ പ്രചാരണം നിർത്തണം; വ്യോമസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE