ഓണ്‍ലൈന്‍ ലേലം; ഗാന്ധിക്കണ്ണട വിറ്റ് പോയത് രണ്ടരക്കോടി രൂപക്ക്

By News Desk, Malabar News
glasses used by Mahatma Gandhi sold at auction in the UK f
Representational Image
Ajwa Travels

ലണ്ടന്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ബ്രിട്ടനില്‍ ലേലത്തിലൂടെ വിറ്റത് 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ). ‘ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്’ എന്ന കമ്പനിയാണ് ലേലം നടത്തിയത്. ഓണ്‍ലൈനായി നടത്തിയ ലേലത്തില്‍ ഒരു അമേരിക്കക്കാരന്‍ ആണ് കണ്ണട രണ്ടര കോടി രൂപക്ക് സ്വന്തമാക്കിയത്. രണ്ട് ലക്ഷത്തി അറുപതിനായിരം പൗണ്ടാണ് ഓണ്‍ലൈന്‍ ബിഡ്ഡിങ്ങില്‍ ഇയാള്‍ വിലയിട്ടത്.

കണ്ണട കൈവശമുള്ള കാര്യം ഒരാള്‍ കത്തിലൂടെയാണ് കമ്പനിയെ അറിയിക്കുന്നത്. ഇദ്ദേഹത്തിന്റെ അമ്മാവന് ദക്ഷിണാഫ്രിക്കയില്‍ വെച്ച് 1920 കളിലോ മുപ്പതുകളിലോ ഗാന്ധിജി നേരിട്ട് സമ്മാനിച്ചതാണ് ഈ കണ്ണട. സ്വര്‍ണം പൂശിയ വട്ടത്തിലുള്ള ഫ്രെയിമോട് കൂടിയ കണ്ണട ‘ഗാന്ധിക്കണ്ണട’ എന്ന വിശേഷണത്തോടെയാണ് ലേലത്തില്‍ വെച്ചത്. പരമാവധി 15 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെന്ന് ഓക്ഷന്‍ ഹൗസ് ഉടമ ആന്റി സ്റ്റോവ് പറഞ്ഞു. കണ്ണട സ്വന്തമാക്കാന്‍ ഇന്ത്യ, യുഎസ്, റഷ്യ, കാനഡ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു. ‘കൊള്ളില്ലെങ്കില്‍ കളഞ്ഞേക്കൂ’ എന്ന കുറിപ്പോടെ കമ്പനിയുടെ തപാല്‍ പെട്ടിയില്‍ നിക്ഷേപിച്ച പഴയ കണ്ണടക്ക് ലഭിച്ചത് ഓക്ഷന്‍ സെന്ററിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE