വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; കണ്ണൂരിൽ സ്വർണവും പണവും കവർന്നു

By Team Member, Malabar News
Gold And Cash Robbery In A House In Kannur

കണ്ണൂർ: ജില്ലയിൽ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്. 1.80 ലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്‌ടാക്കൾ കവർന്നു. കണ്ണൂര്‍ പുറത്തേക്കണ്ടി സ്വദേശി സൗദത്തിന്റെ വീട്ടിലാണ് സംഭവം.

മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് വീട്ടമ്മ വ്യക്‌തമാക്കി. വീടിന്റെ മുകൾ നിലയിലുള്ള വാതിൽ വഴിയാണ് ഇവർ അകത്തു കടന്നത്. തുടര്‍ന്ന് സൗദത്തിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്ന ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ചു നല്‍കണമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

മകളെയും കാത്തി കാട്ടി ഭീഷണിപ്പെടുത്തിയതോടെ വീട്ടമ്മ പ്രാണരക്ഷാര്‍ഥം ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ച് നല്‍കുകയായിരുന്നു. തുടർന്ന് മോഷ്‌ടാക്കൾ സ്വര്‍ണവും പണവും കവരുകയായിരുന്നു.

Read also: കോഴിക്കോട് കോർപറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; ഏഴ് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE