തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് തുടരുന്നു. പവന്റെ വിലയിൽ 160 രൂപയാണ് സംസ്ഥാനത്ത് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില 35,680 രൂപയായി കുറഞ്ഞു. കൂടാതെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,460 രൂപയും ആയിട്ടുണ്ട്.
35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ സ്വർണവില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് നേരിയതോതിൽ കുറഞ്ഞ് 47,450 രൂപയായിട്ടുണ്ട്. അതേസമയം ആഗോളവിപണിയിൽ വിലയിൽ വ്യത്യാസമില്ലാതിരുന്നതാണ് രാജ്യത്തും സ്വർണവിലയിൽ പ്രതിഫലിച്ചത്.
കൂടാതെ സ്വർണവിലയിൽ ഉണ്ടായതിന് സമാനമായ രീതിയിൽ വെള്ളിയുടെ വിലയിലും സംസ്ഥാനത്ത് ഇടിവ് ഉണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 66,970 രൂപ നിലവാരത്തിലാണ് ഇപ്പോൾ വെള്ളിയുടെ വ്യാപാരം നടക്കുന്നത്.
Read also : കാഞ്ഞങ്ങാട് കവർച്ചാ കേസ്; മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ