സ്വർണവില ഉയരുന്നു; സംസ്‌ഥാനത്ത് പവന് 36,200 രൂപ

By Team Member, Malabar News
Gold Price Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന തുടരുന്നു. ഇന്ന് സംസ്‌ഥാനത്ത് പവന്റെ വിലയിൽ 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,200 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 36,120 രൂപയായിരുന്നു സംസ്‌ഥാനത്ത് സ്വർണവില.

കൂടാതെ ഗ്രാമിന്റെ വില 4,525 രൂപയാണ്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നിലവിൽ ട്രോയ് ഔൺസിന് 1,829.14 ഡോളർ നിലവാരത്തിലാണ്. ഇതോടെ ഈയാഴ്‌ച മാത്രം 1.2 ശതമാനത്തിന്റെ ഉയർച്ചയാണ് വിലയിൽ ഉണ്ടായത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,369 രൂപ വില നിലവാരമാണ് ഇപ്പോഴുള്ളത്.

Read also : ട്രെയിനിൽ വെച്ച് പീഡനശ്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE