കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. ഇന്ന് പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. രണ്ടു ദിവസങ്ങളിലായി 320 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞാണ് വില 36,520 രൂപയില്‍ എത്തിയത്.
പവന് തിങ്കളാഴ്ച 36,760 രൂപയും ചൊവ്വാഴ്ച 36,840 രൂപയുമായിരുന്നു വില ഉണ്ടായിരുന്നത്. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണവില രേഖപ്പെടുത്തിയത് ജനുവരി 5നായിരുന്നു. 38,400 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. ഏറ്റവും കുറഞ്ഞ വില ജനുവരി 16നും (36,400 രൂപ) രേഖപ്പെടുത്തി.
National News: പെട്രോൾ, ഡീസൽ നികുതി 2 ശതമാനം വെട്ടികുറച്ച് രാജസ്ഥാൻ