മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. 45 ലക്ഷം രൂപ വിലവരുന്ന 925 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ വാരം സ്വദേശി ഹസ്‌നാഫിനെ കസ്‌റ്റംസ് കസ്‌റ്റഡിയിൽ എടുത്തു. ഷാർജയിൽ നിന്ന് എത്തിയതായിരുന്നു ഇയാൾ.
അതേസമയം, കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 68 ലക്ഷം രൂപയുടെ സ്വർണം കാസർഗോഡ് സ്വദേശി മൊഹിദിൻ കുഞ്ഞിയിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ പക്കലിൽ നിന്ന് 1,399 ഗ്രാം സ്വർണം കണ്ടെടുത്തു.
Most Read: കെ-റെയില്‍; സര്‍വേകല്ലുകള്‍ താല്‍കാലികം മാത്രമെന്ന് കാനം രാജേന്ദ്രന്‍