കോഴിക്കോട്: കെ-റെയില്‍ പദ്ധതിക്കായി സ്‌ഥാപിച്ച സര്‍വേകല്ലുകള്‍ താല്‍കാലികം മാത്രമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിൽ ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റുകള്‍ മാത്രമാണ്. അതിന് ശേഷം മാത്രമേ പാരിസ്‌ഥിതികാഘാത പഠനം അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച ഉണ്ടാവുകയുള്ളു. കെ-റെയില്‍ വിഷയത്തില്‍ പ്രതിപക്ഷമാണ് നിഷേധാത്‌മക സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പദ്ധതി വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണെന്നും ആശങ്കകൾ പരിഹരിക്കാൻ നടപടി എടുക്കേണ്ടത് ഭരിക്കുന്ന സര്‍ക്കാരാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കണ്ണൂര്‍ മാടായിപ്പാറയില്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. അതേസമയം കെ-റെയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി രംഗത്ത് വന്നിരുന്ന മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്‌മകൾ കല്ല് പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് വ്യക്‌തമാക്കിയിരുന്നത്.
എന്നാൽ പദ്ധതിയില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.
Read also: വാഹന വ്യൂഹത്തിന് വഴിയൊരുക്കി; ഡെപ്യൂട്ടി കമ്മീഷണറെ ശകാരിച്ച് ഹിമന്ത