ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കാണാതായി; മൂന്ന് കസ്‌റ്റംസ്‌ സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ

By Trainee Reporter, Malabar News
gold smuggling-Karipur International airport
Representational Image
Ajwa Travels

മലപ്പുറം: ഇലക്‌ട്രോണിക്‌സ് ഉപകരണത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പരിശോധനക്കിടെ കാണാതായി. സംഭവത്തിൽ മൂന്ന് കസ്‌റ്റംസ്‌ സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ. ഒരാഴ്‌ച മുൻപ് വിദേശത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ കൊണ്ടുവന്ന ഇലക്‌ട്രോണിക്‌സ് ഉപകരണത്തിൽ സ്വർണം ഉള്ളതായി എക്‌സ്‌റേ പരിശോധനയിൽ സൂചന ലഭിച്ചിരുന്നു.

കൂടുതൽ പരിശോധനക്കായി ഉപകരണം വാങ്ങിവെച്ച് യാത്രക്കാരനെ പറഞ്ഞുവിട്ടു. ഒരാഴ്‌ചയ്‌ക്ക് ശേഷം ഇന്നലെ യാത്രക്കാരൻ ഉപകരണം തിരിച്ചുവാങ്ങാൻ എത്തിയപ്പോൾ ഉയർന്ന ഉദ്യോഗസ്‌ഥർ എത്തി വീണ്ടും എക്‌സ്‌റേ പരിശോധന നടത്തി. എന്നാൽ, സ്വർണം ഇല്ലെന്ന ഫലമാണ് ലഭിച്ചത്. ഇതിലെ സ്വർണം ഉദ്യോഗസ്‌ഥർ വെട്ടിപ്പ് നടത്തിയോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.

Most Read: വഖഫ് ബോർഡ് നിയമനം; ഉടൻ പിഎസ്‌സിക്ക് വിടില്ല, വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE