സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ പ്രതിയല്ല; എന്‍ ഐ എ

By Syndicated , Malabar News
M Shivasankar_Malabar news
M Shivasankar
Ajwa Travels

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് എന്‍ ഐ എ. ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ട ആവശ്യം ഇല്ലെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു. എന്‍ ഐ എയുടെ വാദം പരിഗണിച്ച കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി.

തന്നെ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു തെളിവും ലഭിച്ചില്ലെന്ന് ശിവശങ്കര്‍ കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്ക് മേലുള്ള  രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലം തന്നെ ഏതെങ്കിലുമൊരു കേസില്‍ അറസ്‌റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ശിവശങ്കര്‍ വാദിച്ചത്.

എന്നാല്‍ ശിവശങ്കറിനെ പ്രതിയാക്കുന്ന കാര്യം നിലവില്‍ ആലോചിച്ചിട്ടില്ലെന്നും അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും എന്‍ ഐ എക്ക് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനൂപ് അമ്പലപ്പാട് കോടതിയെ അറിയിച്ചു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന എന്‍ ഐ എയുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു.

Read also: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE