ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി!

By Desk Reporter, Malabar News
Apple watch_2020 Aug 12
Ajwa Travels

മൂന്നു വർഷങ്ങൾക്കു ശേഷം ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി. വരുന്ന ആഴ്‌ചകളിൽ ലോകവ്യാപകമായി ഇത് ലഭ്യമാക്കുമെന്ന് ​ഗൂഗിൾ പ്രഖ്യാപിച്ചു. നേരത്തെ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പ് ലഭ്യമായിരുന്നുവെങ്കിലും 2017 ൽ ഇത് പിൻവലിക്കുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കാതിരുന്ന കമ്പനി ഇനി ​ഗൂ​ഗിൾ മാപ്പ് ആപ്പിൾ വാച്ചിൽ തിരികെ എത്തുമോ എന്ന ചോദ്യത്തിനും മറുപടി നൽകിയിരുന്നില്ല.
എന്നാൽ, ഒരു ഇടവേളക്കു ശേഷം ​ഗൂ​ഗിൾ മാപ്പ് ആപ്പിൾ വാച്ചിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഗൂഗിൾ മാപ്പ് ഉപയോക്താക്കൾക്ക് പരസ്പരം ഫോളോ ചെയ്യാനുള്ള സൗകര്യവും ഗൂഗിൾ ഒരുക്കുന്നുണ്ട്. ഇതുവഴി ഉപയോക്താക്കൾ പങ്കുവെച്ച ചിത്രങ്ങൾ, റിവ്യൂ എന്നിവയെല്ലാം മറ്റുള്ളവർക്ക് കാണാൻ സാധിക്കും.
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കോവിഡുമായി ബന്ധപ്പെട്ട ഗതാഗത നിന്ത്രണങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന സൗകര്യവും ഗൂഗിൾ മാപ്പിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആപ്പിളിന്റെ കാർപ്ലേ ഡാഷ്‌ബോർഡ് വ്യൂവിലും ഗൂഗിൾ മാപ്പ് സേവനം ലഭ്യമാകുമെന്നും ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE