സ്‌പാ, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി സംസ്‌ഥാന സര്‍ക്കാര്‍

By Team Member, Malabar News
Ayurveda center
Representational image
Ajwa Travels

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് അടച്ചിട്ടിരുന്ന സ്‌പാ, ആയുര്‍വേദ കേന്ദ്രങ്ങൾ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന സ്‌ഥാപനങ്ങളാണ് ഇതോടെ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്.

സ്‌പാ, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നൽകിയതിനൊപ്പം തന്നെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ ഇത്തരം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നും, ശുചിത്വവും, സംരക്ഷണവും ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൂടാതെ കോവിഡ് പശ്‌ചാത്തലത്തിലെ വിനോദസഞ്ചാരമേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also : ഒമ്പതാം ക്ളാസുകാരി ജീവനൊടുക്കി; ദുരൂഹതയെന്ന് ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE