കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ചു; കൈവിടാതെ സർക്കാർ

By Trainee Reporter, Malabar News
The borrowing limit should be restored to pre-2017 levels; Petition to the Centre
കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടാതെ സർക്കാർ. കെഎസ്ആർടിസി ശമ്പള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്.

ജീവനക്കാർക്ക് ശമ്പളം നൽകാൻ 30 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ശമ്പളം നൽകാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, ശമ്പളം വൈകുന്നതിനെതിരെ സമരം ശക്‌തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്റെ തീരുമാനം. നാളെ മുതൽ അനിശ്‌ചിതകാല രാപ്പകൽ സമരം റിലേ സമരമായി മാറും.

അതേസമയം, ഇന്ന് മുതൽ എല്ലാ ഞായറാഴ്‌ച ദിവസങ്ങളിലും സർവീസുകളുടെ എണ്ണം കൂട്ടാൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സർവീസുകൾക്കൊപ്പം 20 ശതമാനം അധിക സർവീസുകൾ കൂടി നടത്താനാണ് തീരുമാനം.

കൂടാതെ ഞായറാഴ്‌ചകളിൽ റദ്ദാക്കിയ ഫാസ്‌റ്റ് പാസഞ്ചറുകൾക്ക് മുകളിലോട്ടുള്ള സർവീസുകളുടെ ട്രിപ്പുകൾ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയിൽ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Most Read: പിണറായി കേരളത്തിലെ ‘മുണ്ടുടുത്ത മോദി’; രൂക്ഷ വിമർശനവുമായി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE