സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ആത്മഹത്യ; രണ്ട് വര്‍ഷത്തിന് ശേഷം സീനിയര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍

By News Desk, Malabar News
Government official suicide
Bijoy Joseph
Ajwa Travels

കോട്ടയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാലാ നഗരസഭയിലെ സീനിയര്‍ ക്ലാര്‍ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ സ്വദേശി മണ്ണാര്‍ക്കാട് വീട്ടില്‍ ബിജോയ് ജോസഫിനെ (52)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

അന്തിക്കാട് സ്വദേശിയായ വീട്ടമ്മ രണ്ട് വര്‍ഷം മുമ്പാണ് ജീവനൊടുക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന വീട്ടമ്മക്ക് ഭര്‍ത്താവും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ബിജോയ് ശാരീരികമായും മാനസികമായും ചൂഷണം ചെയ്തിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയത് സ്ത്രീയുടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ശേഷം ബിജോയ് തള്ളിപ്പറഞ്ഞതോടെ മനംനൊന്ത്  ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടെ സ്വര്‍ണവും പണവും ബിജോയ് കൈക്കലാക്കിയതായും പോലീസ് കണ്ടെത്തി.

അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്‌ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ ബൈജു മലയില്‍ സി.എസ് അജിത്, കെ.ബി ഷറഫുദ്ദീന്‍, ജെ.ശബരീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE