സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്; ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. വിളകളുടെ വൈവിധ്യ വൽകരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം ബജറ്റിലുണ്ടാകും.

വരുമാന വർധന അനിവാര്യമായതിനാൽ നികുതികളിൽ വർധനയും കോവിഡ് പ്രതിസന്ധി കടന്നുള്ള ഉയിർത്തെഴുന്നേൽപിന് ആവശ്യമായ വികസന, ക്ഷേമ പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു സൂചന. ബജറ്റിനു തലേന്ന് നിയമസഭയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയും ഇന്നറിയാം.

ഭൂമി ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടർവാഹന നികുതി, റവന്യു വകുപ്പും തദ്ദേശ സ്‌ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികൾ തുടങ്ങിയവയിലാണു വർധനയും പരിഷ്‌കരണവും പ്രതീക്ഷിക്കുന്നത്. ഇന്ധനവില ഉയരുന്നതു കാരണം സർക്കാരിന് അധിക വരുമാനം കിട്ടുന്നതിനാൽ ഈയിനത്തിലെ നികുതി വർധന ഒഴിവാക്കുമെന്നാണ് വിവരം.

ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 1700 രൂപയായി വർധിപ്പിച്ചേക്കും. കൂടാതെ, മദ്യ നികുതി പരിഷ്‌കണവും തനതു മദ്യ ഉൽപാദനവും അജണ്ടയിലുണ്ട്.

Most Read: രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE