കോവിഡ് വ്യാപനം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

By Syndicated , Malabar News
neet exam

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവച്ചത്.

കോവിഡ് പ്രതിരോധത്തിന് എംബിബിഎസ് വിദ്യാർഥികളെ പ്രയോജനപെടുത്തും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത്. അവസാന വർഷ മെഡിക്കൽ ബിരുദ വിദ്യാർഥികളെ ടെലികൺസൾട്ടേഷൻ, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കൽ തുടങ്ങിയവക്കായി നിയോഗിക്കാനാണ് തീരുമാനം.

കോവിഡ് ഡ്യൂട്ടിയിൽ നൂറ് ദിവസം പൂർത്തിയാക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് കോവിഡ് നാഷണൽ സർവീസ് സമ്മാൻ നൽകുമെന്നും 100 ദിവസത്തില്‍ അധികം കോവിഡ് രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് പ്രഥമ പരിഗണന നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read also: ഡിഎംകെയുടെ വിജയം; നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE