നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ ടീമിലേക്ക് ഗ്രേസും; ചിത്രീകരണം തുടങ്ങി

By Staff Reporter, Malabar News
MALABARNEWS-KANAKAM
Ajwa Travels

യുവതാരം നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കനകം കാമിനി കലഹം‘ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലവ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ ഗ്രേസ് ആന്റണിയാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. എറണാകുളമാണ് ലൊക്കേഷന്‍. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രം പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിക്കുന്നത്.

ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളിയാണ് നിര്‍വഹിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. എറണാകുളത്തിന് പുറമേ ഇടുക്കിയാണ് മറ്റൊരു ലൊക്കേഷനായി തീരുമാനിച്ചത്.

Read Also: വിജയ് സേതുപതിയുടെ 19 (1)(a) ചിത്രീകരണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE