അടിമാലിയിൽ ബിരുദ വിദ്യാര്‍ഥിനി ആത്‌മഹത്യ ചെയ്‌ത നിലയില്‍

By Desk Reporter, Malabar News
hanged death in palakkad

ഇടുക്കി: അടിമാലിയിൽ ബിരുദ വിദ്യാര്‍ഥിനിയെ ബന്ധു വീട്ടില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി കാക്കാട മുക്കനോലിക്കല്‍ മണിക്കുട്ടന്റെ മകള്‍ അര്‍ച്ചന (20) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയുടെ മാതാപിതാക്കളും ബന്ധു വീടുകളിലുള്ളവരും ജോലി കഴിഞ്ഞു വന്നപ്പോഴാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. റിപ്പോര്‍ട് വന്നതിനു ശേഷം മാത്രമേ മരണ കാരണം വ്യക്‌തമാകൂ എന്നാണ് രാജാക്കാട് പോലീസ് അറിയിച്ചത്.

Read also: കോഴിക്കോട് കൂട്ട ബലാൽസംഗം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE