അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി. എന്നാൽ ഇത്തവണയും പട്ടികയിൽ ഇന്ത്യ ഇടം നേടിയിട്ടില്ല. അതേസമയം പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്.
ഗ്രീൻ ലിസ്‌റ്റിൽ ഉൾപ്പെട്ട എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കും അബുദാബിയിലേക്ക് വരുന്നതിന് ക്വാറന്റെയ്ൻ ആവശ്യമില്ല. വാക്‌സിൻ എടുത്ത ശേഷം എത്തുന്നവരാണെങ്കിലും അബുദാബി വിമാനത്താവളത്തിൽ വച്ചും, തുടർന്ന് 6ആം ദിവസവും പിസിആർ ടെസ്‌റ്റ് നടത്തിയാൽ മതിയാകും.
Read also: തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പ്