ജിഎസ്‌ടി; കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക് മാറി കേരളവും

By Staff Reporter, Malabar News
GST registration of lakhs of industrial establishments in the country has been canceled
Representational Image
Ajwa Travels

കൊച്ചി: ഒടുവിൽ കേരളം കേന്ദ്ര ജിഎസ്‌ടി സോഫ്റ്റ്‌വെയറിലേക്ക് മാറി. പിരിച്ചെടുക്കുന്ന നികുതി സംബന്ധിച്ച കണക്കുകൾ, മുടക്കം വരുത്തിയവരുടെ വിവരങ്ങൾ നോട്ടീസ് തയ്യാറാക്കൽ, നികുതി തിട്ടപ്പെടുത്തൽ, റീഫണ്ട് അനുവദിക്കൽ തുടങ്ങിവയൊക്കെ കൈകാര്യം ചെയ്‌തിരുന്നത് ഇതുവരെ നാഷണൽ ഇൻഫർമാറ്റിക് സെന്റർ കേരളത്തിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ‌ ഉപയോഗിച്ചായിരുന്നു.

ജിഎസ്‌ടി നടപ്പാക്കിയ 2017ൽ കേന്ദ്രം തയാറാക്കിയ സോഫ്റ്റ്‌വെയറിൽ ഒട്ടേറെ തടസങ്ങൾ നേരിട്ടത് കണക്കിലെടുത്തായിരുന്നു. അന്ന് സ്വന്തമായി സോഫ്റ്റ്‌വെയർ തയ്യാറാക്കാൻ കേരളം തീരുമാനിച്ചത്. കേന്ദ്രത്തിൽ നിന്നു ഡേറ്റ വാങ്ങി കേരളത്തിന്റെ സോഫ്റ്റ്‌വെയറിലേക്ക് മാറ്റുമ്പോൾ സംഭവിക്കുന്ന തകരാറുകളും ഇതു വഴി ഒഴിവാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Read Also: നടിയെ ആക്രമിച്ച കേസ്; ദിലീപിനും ബന്ധുക്കൾക്കും വീണ്ടും ശബ്‌ദപരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE