ചർമകാന്തി വീണ്ടെടുക്കാൻ ‘പേരയില’

By News Bureau, Malabar News
(Photo: Shutterstock)
Ajwa Travels

മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച, എന്നിവ അകറ്റി ചർമത്തിനു തിളക്കവും മിനസവും ലഭിക്കാൻ പേരയില ഫേസ് പാക്കിന് കഴിയും. വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനാവും എന്നതും പണച്ചെലവില്ല എന്നതും ഈ പാക്കിന്റെ പ്രത്യേകതകളാണ്.

പേരയില ഫേസ് പാക്ക് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.

പേരയുടെ ഏതാനും ഇലകൾ പറിച്ചെടുത്ത് വെള്ളത്തിൽ അരച്ചെടുത്ത് പേസ്‌റ്റ് രൂപത്തിലാക്കുക. ഇളം ഇലകളാണ് ഇതിന് കൂടുതല്‍ അനുയോജ്യം. വരണ്ട ചർമമാണെങ്കിൽ തേനും ഓയിലി സ്‌കിൻ ആണെങ്കിൽ നാരങ്ങാ നീരും ചേർക്കണം. മുഖക്കുരുവാണ് പ്രശ്‌നമെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്‌പൂൺ കറ്റാർ വാഴ ജെല്ലുമാണ് പേരയില പേസ്‌റ്റിൽ ചേർക്കേണ്ടത്.

മുഖം വൃത്തിയായി കഴുകി അഞ്ചു മിനിറ്റ് ആവി പിടിക്കുക. ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ ആവി പിടിക്കുന്നത് സഹായിക്കും. അതിനുശേഷം പാക്ക് മുഖത്ത് പുരട്ടാം. 20 മിനിറ്റിന്ശേഷം മുഖം കഴുകുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ എന്ന രീതിയിൽ ഒരുമാസം ഇതു ചെയ്യാം.

സെൻസിറ്റീവ് ചര്‍മം ഉള്ളവർ പാച്ച് ടെസ്‌റ്റ് നടത്തിയതിനുശേഷം മാത്രമേ മുഖത്ത് ഉപയോഗിക്കാവൂ.

ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.

Most Read: ‘കശ്‍മീര്‍ ഫയല്‍സ്’ വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നു; സിപിഐഎം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE