വിദ്വേഷ പരാമര്‍ശം; കങ്കണക്കെതിരെ കേസെടുത്തു

By Staff Reporter, Malabar News
kangana-ranaut
കങ്കണ റണൗട്ട്
Ajwa Travels

കൊല്‍ക്കത്ത: വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് വക്‌താവ് റിജു ദത്തയുടെ പരാതിയിലാണ് നടിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌. കഴിഞ്ഞ ദിവസം മമത ബാനര്‍ജിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

‘മമതാ ബാനർജി ബംഗാളിനെ മറ്റൊരു കാശ്‌മീരാക്കി മാറ്റുന്നു’ എന്നായിരുന്നു കങ്കണ ട്വീറ്റ്‌ ചെയ്‌തിരുന്നത്‌. ‘ബംഗാളിൽ രാഷ്‌ട്രപതി ഭരണം കൊണ്ടുവരണം’ എന്ന ഹാഷ്‌ടാഗോട് കൂടി ആയിരുന്നു കങ്കണയുടെ ട്വീറ്റ്.

“ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാൻ മറ്റൊരു സൂപ്പർ ഗുണ്ടക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലേ പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ”, എന്നാണ് കങ്കണ ട്വീറ്റ് ചെയ്‌തിരുന്നത്‌. കങ്കണയുടെ വാക്കുകൾക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ്‌ ചെയ്‌തത്‌.

വിദ്വേഷ പ്രചരണം നടത്തുകയും സാമുമൂദായിക കലാപത്തിന് ആഹ്വാനം നല്‍കുകയും ചെയ്‌തതിന് കങ്കണക്കെതിരെ കേസ് ഫയല്‍ ചെയ്‌തതായി റിജു ദത്ത പറഞ്ഞു. നേരത്തെ കര്‍ഷകരെ അപമാനിച്ചതിന് കര്‍ണാടകയിലും കങ്കണക്കെതിരെ കേസെടുത്തിട്ടുണ്ട്.

Read Also: റെംഡെസിവിറുമായി വന്ന വിമാനം റണ്‍വേയില്‍ തെന്നിമാറിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE