ഹത്രസ് കേസിലെ പ്രതികളെ നാളെ നുണപരിശോധനക്ക് വിധേയമാക്കും

By News Desk, Malabar News
Hathras_Malabar-news
Ajwa Travels

ന്യൂഡെല്‍ഹി: ഹത്രസ് പീഡനക്കേസിലെ പ്രതികളെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനം. കേസിലെ നാല് പ്രതികളെ പരിശോധനകള്‍ക്കായി ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് കൊണ്ടുപോയി. സിബിഐ കോടതിയില്‍ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്‌ഥാനത്തില്‍ നാളെ പരിശോധന നടത്തും.

പോളിഗ്രാഫ്, ബ്രെയ്ന്‍ മാപ്പിംഗ് ടെസ്‌റ്റുകളാണ് പ്രതികളായ സന്ദീപ്, ലവകുശ്, രവി, രാമു എന്നിവര്‍ക്ക് നടത്തുന്നത്. അലിഗഡ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികളെ ശനിയാഴ്‌ച വൈകിട്ടാണ് ഗുജറാത്തിലേക്ക് കൊണ്ടുപോയത്. കേസില്‍ ഐപിസി 376ഡി, 307, 302 എന്നീ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരവുമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.

Also Read: പരാതി പിന്‍വലിച്ചില്ല; മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങളെ മര്‍ദ്ദിച്ച് വീടിന് തീവെച്ചു

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ഹത്രസില്‍ പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. ആദ്യം അലിഗഡിലെ ജെഎന്‍എംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്‌ഥയെ തുടര്‍ന്ന് ഡെല്‍ഹിയിലെ സഫ്ദര്‍ഗഞ്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 29നാണ് പെണ്‍കുട്ടി മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE