ഉത്തര്‍ പ്രദേശ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിന്റെ ശേഷിപ്പ് ശേഖരിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
Related news: ഹത്രസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ട്; യുപി പോലീസിനെ തള്ളി ഡോക്‌ടർ
അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്‌തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി തേടി രാജ്യത്താകമാനം സമരം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നാളെ മുതല്‍ പിസിസികളുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
Related news: ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് നാർക്കോ ടെസ്‌റ്റ്; എതിർത്ത് പ്രശാന്ത് ഭൂഷൺ
കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ വേണമെന്നാണ് ആസാദ് ആവശ്യപ്പെട്ടത്. സുരക്ഷ നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ സുപ്രീം കോടതി മുന്‍ ജഡ്‌ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ആസാദ് ആവശ്യപ്പെട്ടു.