ന്യൂ ഡെൽഹി: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലയാണെന്ന ബി ജെ പി വനിതാ നേതാവിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു എന്ന് തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം യു.പി പൊലീസ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഭവം ദുരഭിമാന കൊലയാണെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് വീട്ടുകാര്‍ തന്നെയാണെന്നും വിവിധ ബി ജെ പി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
‘പ്രതീക്ഷിച്ച പോലെ തന്നെ ബി ജെ പിയുടെ വനിതാ വിഭാഗം ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ തന്നെ ‘ദുരഭിമാനകൊല’ ചെയ്‌തതാണെന്ന പറയാന്‍ തുടങ്ങിയിരിക്കുന്നു. ബി ജെ പിയുടെ വനിതകളുടെ അധാര്‍മികതക്ക് ഒരു പരിധിയില്ലേ? ഇവര്‍ക്ക് നാണക്കേട് തോന്നുന്നില്ലേ’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.
As expected, BJP’s women’s wing now calls Hathras rape victim’s death an ‘honour killing’ by her own family! Is there no shame or limit to the extent of depravity among BJP’s women? https://t.co/QqOCGnyDJE
— Prashant Bhushan (@pbhushan1) October 7, 2020
ബി ജെ പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ നേതാവ് പ്രീതി ഗാന്ധിയാണ് പെണ്‍കുട്ടി ദുരഭിമാനകൊലയുടെ ഇരയാണെന്ന് ട്വീറ്റ് ചെയ്‌തത്. ‘ദളിതര്‍ക്കെതിരെ നടന്ന അതിക്രമമായും കൂട്ടബലാൽസംഗമായും ചിത്രീകരിക്കുന്ന സംഭവം യഥാര്‍ത്ഥത്തില്‍ ദുരഭിമാനകൊല ആയിക്കൂടെ’ എന്നായിരുന്നു പ്രീതി ഗാന്ധിയുടെ ട്വീറ്റ്. ഹത്രസ് പെണ്‍കുട്ടിയും കുറ്റാരോപിതനും തമ്മില്‍ നൂറിലേറെ കോളുകള്‍ നടത്തിയതിന്റെ ഫോണ്‍ കോള്‍ റെക്കോഡ് പുറത്തുവന്നു കഴിഞ്ഞെന്ന് പറഞ്ഞു കൊണ്ടായിരുന്നു അവരുടെ ട്വീറ്റ്. ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നത്.
Read also: എന്താണ് യഥാര്‍ഥത്തില്‍ ഹത്രസില്‍ സംഭവിച്ചത്