‘ഹയ’; ഗുരു സോസുന്ദരം വീണ്ടും മലയാളത്തിൽ

By Film Desk, Malabar News
Ajwa Travels

‘മിന്നൽ മുരളി’യിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ എത്തുന്നു. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിൽ എത്തുന്നത്. ‘പ്രിയം’, ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്നീ സിനിമകൾ ഒരുക്കിയ സംവിധായകനാണ് വാസുദേവ് സനൽ.

സിക്‌സ് സിൽവർ സോൾസ് സ്‌റ്റുഡിയോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മൈസൂർ, നിലമ്പൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ലൊക്കേഷനുകൾ. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ മനോജ്‌ ഭാരതിയാണ് സിനിമക്ക് തിരക്കഥ ഒരുക്കുന്നത്.

സാമൂഹിക പ്രാധാന്യമുള്ള ഒരു കാമ്പസ്‌ ത്രില്ലർ ചിത്രമാണ് ‘ഹയ’. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ലാൽ ജോസ്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അപർണാ ജനാർദ്ദനൻ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്, ജോർഡി പൂഞ്ഞാർ, ഇന്ത്യയിലെ ആദ്യ വീൽചെയർ ടിവി ആങ്കറായ വീണ വേണുഗോപാൽ, സനൽ കല്ലാട്ട് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

മസാല കോഫി എന്ന ബാൻഡിന്റെ അമരക്കാരനായ വരുൺ സുനിലാണ് ചിത്രത്തിന് ഈണം പകരുന്നത്. ജിജു സണ്ണി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ അരുൺ തോമസ് ആണ്. സാബുറാം കലാസംവിധാനവും നിർവഹിക്കുന്നു.

Most Read: നടിയെ ആക്രമിച്ച കേസ്; മഞ്‌ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE