ജോലിക്കിടെ തല ലിഫ്‌റ്റിൽ കുടുങ്ങി; തിരുവനന്തപുരത്ത് ജീവനക്കാരന് ദാരുണാന്ത്യം

By Trainee Reporter, Malabar News
thiruvananthapuram death case
Representational Image
Ajwa Travels

തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്‌റ്റിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം അമ്പലമുക്കിലെ എസ്‌കെപി സാനിറ്ററി സ്‌റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് മരിച്ചത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്‌റ്റിൽ തല കുടുങ്ങിയാണ് അപകടത്തിൽപ്പെട്ടത്.

ഫയർഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേമം സ്വദേശിയായ സതീഷ് കുമാർ വർഷങ്ങളായി ഈ സ്‌ഥാപനത്തിൽ ജോലി ചെയ്‌ത്‌ വരികയായിരുന്നു.

Most Read: തലപ്പുഴയിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE