കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ. അടുത്ത മൂന്ന് ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയാൽ ആന്റിവെനം നൽകുന്നതും നിർത്തിയിട്ടുണ്ട്. എന്നാൽ 2 ദിവസം കൂടി വാവ സുരേഷിനെ നിരീക്ഷിക്കാനാണ് ഡോക്‌ടർമാരുടെ തീരുമാനം. നിലവിൽ ഓർമ ശക്‌തിയും, സംസാരശേഷിയും സുരേഷ് പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. കൂടാതെ ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടി.
കഴിഞ്ഞ തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് കോട്ടയം ജില്ലയിലെ കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Read also: 216 അടി ഉയരത്തിൽ തീർത്ത രാമാനുജ പ്രതിമയുടെ അനാവരണം ഇന്ന്