തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാഴ്‌ച കൂടി വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം അവരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഈ മാസം അഞ്ചോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീന ഫലമായാണ് അടുത്ത ഏഴ് വരെ കേരളത്തിൽ മഴ തുടരുക. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയാണ് ശക്‌തമായ മഴക്കാണ് സാധ്യത. വടക്ക്-പടിഞ്ഞാറൻ അറബിക്കടലയിലെ അസ്‌ന ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി ശക്‌തി കുറഞ്ഞിട്ടുണ്ട്. തെക്ക്- തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്.
കിഴക്കൻ വിദർഭക്കും തെലങ്കാനക്കും മുകളിലായി തീവ്ര ന്യൂനമർദ്ദവും സ്‌ഥിതി ചെയ്യുന്നുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്കാണ് സാധ്യത. അടുത്ത മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി