ഒമാനിൽ ശക്‌തമായ മഴ തുടരും; ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി

By Team Member, Malabar News
Heavy Rain in Oman
Ajwa Travels

ഒമാൻ : തുടർച്ചയായി പെയ്യുന്ന ശക്‌തമായ മഴയിൽ ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ഷിനാസ് വിലായത്തിൽ നിന്നും ഇതിനോടകം തന്നെ 75ലധികം ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായി അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.

ഒമാനിൽ ഇന്നും ന്യൂനമർദ്ദ സാഹചര്യം തുടരുമെന്നും, അതിന്റെ ഫലമായി ശക്‌തമായ മഴ തുടരുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. മഴക്കൊപ്പം തന്നെ ഇടിമിന്നൽ, വെള്ളപ്പാച്ചിൽ, കടൽക്ഷോഭം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാദികളിൽ മഴവെള്ളപ്പാച്ചിൽ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ വാദികൾ മുറിച്ചു കടക്കുകൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടുകൾക്ക് പുറത്തു പോകാൻ പാടുള്ളൂ എന്നും, അല്ലാത്ത സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ സുരക്ഷിതരായി കഴിയണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ജലനിരപ്പ് ഉയർന്നു; വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE