മലയോര മേഖലകളിൽ മഴ കനക്കും; അതീവ ജാഗ്രതയിൽ കുട്ടനാട്

By Team Member, Malabar News
Heavy rain In Kerala And Alert In Kuttanad Region
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പൊതുവേ മഴ കുറവാണെങ്കിലും മലയോര മേഖലകളിൽ പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഇന്ന് തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ചിലയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം കുട്ടനാട് നിലവിൽ കനത്ത ജാഗ്രതയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് ഒഴിപ്പിക്കും. കുട്ടനാട്ടിൽ നിന്നുള്ള ആളുകളെ അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കുകളിൽ ഉള്ള കേന്ദ്രങ്ങളിലേക്ക് ആയിരിക്കും ഒഴിപ്പിക്കുക.

സംസ്‌ഥാനത്ത് ഇന്ന് പൊതുവേ മഴയുടെ അളവ് കുറവായിരിക്കുമെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ ശക്‌തമാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കൈക്കൂലി; അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE