കൈക്കൂലി; അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ

By Trainee Reporter, Malabar News
Bribery in Thiruvananthapuram
Representational Image
Ajwa Travels

കണ്ണൂർ: കൈക്കൂലി വാങ്ങിയ സംഭവത്തിൽ പയ്യന്നൂർ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറെ വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തു. മോട്ടോർ വാഹനവകുപ്പിന്റെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ പിവി പ്രസാദിനെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌.

പയ്യന്നൂരിലെ ട്രാൻസ്‌പോർട് ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ റെയ്‌ഡിനിടെ കൈക്കൂലി വാങ്ങുന്നതായി ശ്രദ്ധയിൽപെട്ട ഉദ്യോഗസ്‌ഥനെയാണ് പിടികൂടിയത്. ഇയാൾ നിരന്തരമായി കൈക്കൂലി വാങ്ങുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Most Read: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണം; താലിബാന് കത്തയച്ച് മലാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE