കനത്ത മഴ; പാലക്കാട് രണ്ട് ദിവസത്തിനിടെ 13 കോടിയുടെ കൃഷിനാശം

By Trainee Reporter, Malabar News
palakkad rain
Ajwa Travels

പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷി നാശം. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ ഉണ്ടായ കൃഷിനാശം 13 കോടി രൂപ പിന്നിട്ടു. 713 ഹെക്‌ടർ നെൽ കൃഷിയാണ് നശിച്ചത്. ഇതോടെ ജില്ലയിലെ കർഷകർ തീരാദുരിതത്തിൽ ആയിരിക്കുകയാണ്. നല്ലവിള പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരാണ് അവിചാരിതമായി പെയ്യുന്ന മഴയിൽ സങ്കടക്കടലിലായത്. കൊയ്‌തെടുത്ത നെല്ല് ഉണക്കിയെടുക്കാൻ കഴിയാതെയും കർഷകർ പ്രതിസന്ധിയിലാണ്.

മഴയിൽ 1702 കർഷകരുടെ 713 ഹെക്‌ടർ കൃഷിഭൂമിയാണ് നശിച്ചത്. പലരും കൊയ്‌ത്തിന് ദിവസം വരെ തീരുമാനിച്ചിരുന്ന സമയത്താണ് വെള്ളം വിഴുങ്ങിയത്. 10.71 കോടിയുടെ നഷ‌്‌ടമാണ് കണക്കാക്കുന്നത്. 9.7 ഹെക്‌ടർ സ്‌ഥലത്തെ ഞാറും നശിച്ചിട്ടുണ്ട്. ഇതിന് 1456 ലക്ഷം രൂപയാണ് നഷ്‌ടം കണക്കാക്കുന്നത്. കൂടാതെ 14.25 ലക്ഷം രൂപയുടെ കൃഷിനാശവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 4.4 ഹെക്‌ടറിലെ പാവൽ, പടവലം കൃഷിയും നശിച്ചു. 1.98 ലക്ഷം രൂപയുടെ നഷ‌്‌ടമുണ്ടായി. 1.60 ലക്ഷം രൂപയുടെ മറ്റ് പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്.

തെങ്ങ് കൃഷിയിൽ 75,000 രൂപയുടെയും ഇഞ്ചി കൃഷിയിൽ 60,000 രൂപയുടെയും വാഴക്കൃഷിയിൽ 1.64 ലക്ഷം രൂപയുടെയും നഷ്‌ടം കണക്കാക്കുന്നുണ്ട്. അതേസമയം, ജില്ലയിൽ കൊയ്‌ത്ത് തടസപ്പെട്ടിരിക്കുകയാണ്. ഇനിയും അമ്പത് ശതമാനത്തിലധികം കൊയ്‌ത്ത് പൂർത്തിയാക്കേണ്ടതുണ്ട്. കൊയ്‌ത്ത് തടസപ്പെട്ടതോടെ യന്ത്രങ്ങൾ പലതും തിരികെ കൊണ്ടുപോകുന്ന സാഹചര്യവും ഉണ്ട്. കഴിഞ്ഞ ജൂൺ മുതൽ ഒക്‌ടോബർ 20 വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ആകെ 61.46 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട് ചെയ്‌തത്‌. 10,430 കർഷകരുടെ കൃഷിയാണ് നശിച്ചത്.

Most Read: വാക്‌സിനേഷൻ നൂറുകോടിയിലേക്ക്; ചരിത്രനേട്ടം ആഘോഷമാക്കാൻ കേന്ദ്രം

COMMENTS

  1. മഴ ഇനിയും പെയ്യും. . . വരും വര്‍ഷങ്ങളിലും മഴ ഉണ്ടാകും. . . ഭൂമിയുള്ളിടത്തോളം കാലമിതൊക്കെയുണ്ടാകും. . . ഈ വര്‍ഷത്തെ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കണം. . . എന്നാല്‍ ഭാവിയിലോ. . .??? അതിനായി ഒരു ഐഡിയ ഉണ്ടാവണം. . . ഒരു ഐഡിയ ക്യാന്‍. . . എങ്കില്‍. .

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE