തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് നിലവിൽ കനത്ത മഴക്ക് സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്‌തമാക്കി.
മഴക്കൊപ്പം തന്നെ ശക്‌തമായ ഇടിമിന്നലിലും, കാറ്റിനും ഈ ജില്ലകളിൽ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാനാണ് സാധ്യതയുള്ളത്. അതേസമയം ശനിയാഴ്‌ച വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read also: ഇന്ധനവില വർധന; അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസുടമകൾ