കണ്ണൂരിൽ കനത്ത മഴ തുടരുന്നു; ഇന്ന് ഓറഞ്ച് അലർട്- മുന്നറിയിപ്പ്

By Trainee Reporter, Malabar News
rain alert in kannur
Ajwa Travels

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ശക്‌തമായ മഴ തുടരുന്നതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

കേരള-ലക്ഷ്വദ്വീപ് തീരത്ത് 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യത ഉള്ളതിനാൽ ഈ മാസം ഏഴ് വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് കണ്ണൂർ ഉൾപ്പടെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ മറ്റ് ജില്ലകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലൊഴികെ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിലാണ് കേരളത്തിൽ ശക്‌തമായ മഴ പെയ്യുന്നത്. ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്‌തമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഞായറാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌.

Most Read: ജലനിരപ്പിൽ മാറ്റമില്ല; മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE