ജലനിരപ്പിൽ മാറ്റമില്ല; മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്‌തം

By Team Member, Malabar News
No Change In Water Level In Mullapperiyar Dam
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 8 ഷട്ടറുകൾ തുറന്ന് 4,000ത്തോളം ഘനയടി ജലമാണ് ഡാമിൽ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാൽ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. 6,000ത്തോളം ഘനയടി ജലമാണ് നിലവിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

138.70 അടി ജലമാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉള്ളത്. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും, അതിനാൽ പെരിയാറിന്റെ തീരത്തുള്ള ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴ വീണ്ടും ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചാൽ സ്‌പിൽവേ ഷട്ടറുകൾ വഴി കൂടുതൽ ജലം തുറന്നു വിട്ടേക്കും. ഇന്നലെ രാത്രിയോടെ ജില്ലാ കളക്‌ടർ വള്ളക്കടവിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കൂടാതെ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുഗൻ നാളെ ഡാം സന്ദർശിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ഇന്ധനവില കുറയാൻ കാരണം ജനകീയ പ്രതിഷേധം; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE