തൃശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം വാളയാറിൽ മന്ത്രിമാർ ഏറ്റുവാങ്ങി. മൃതദേഹവുമായി വിലാപയാത്ര വാളയാറിൽ നിന്ന് തൃശൂരിലേക്ക് തിരിച്ചു. മന്ത്രിമാരായ കെ രാജൻ, കൃഷ്‌ണൻകുട്ടി എന്നിവരാണ് വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങിയത്.
തൃശൂർ പുത്തൂരിലെ സ്‌കൂളിലേക്കാണ് വിലാപയാത്ര എത്തുന്നത്. ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. സംസ്‌കാരത്തിന് 2 മണിക്കൂർ മുൻപ് 70 അംഗ സൈനികർ പ്രദീപിന്റെ വീട്ടിലെത്തും. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്.
തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്‌തിട്ടുണ്ട്. സംയുക്‌ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.
Read Also: പോക്‌സോ കേസ്; കൊച്ചിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍